റഷ്യൻ വിമാനം കാണാതായി

News

മോസ്‌കോ: പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായി. സൈബീരിയയിലെ ടോംസ്കിൽ വെച്ചാണ് വിമാനത്തെ കാണാതായത്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വിമാനത്തിൽ 17 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. വിമാനത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതുപോലെ തന്നെ പത്ത് ദിവസങ്ങൾക്കു മുമ്പ് മറ്റൊരു വിമാനവും കൂടി കാണാതായിട്ടുണ്ടായിരുന്നു. റഷ്യയിൽ നിന്നുതന്നെ 28 യാത്രക്കാരുമായി പറന്നുയർന്ന വിമാനമായിരുന്നു കാണാതായത്. വിമാനം കടലിൽ വീണതായാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.