രണ്ടുപേർക്ക് കൂടി സിക വൈറസ് ബാധ

Health Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. രണ്ടുപേർക്ക് കൂടിയാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ടുപേർക്കാണ് സിക ബാധിച്ചത്. ഇന്ന് സ്ഥിരീകരിച്ചവരെയും ചേർത്ത് സംസഥാനത്ത് സിക വൈറസ് ബാധിതരുടെ എണ്ണം 30 ആയിരിക്കുകയാണ്. സികയ്ക്കും ഡെങ്കിപ്പനിയ്ക്കും എതിരെയുള്ള പ്രതോരോധം ശക്തമാക്കാൻ എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാനുകൾ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

റവന്യൂ, ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. ബോധവത്കരണവും പ്രതിരോധപ്രവർത്തനങ്ങളും എല്ലാ ജില്ലകളിലും ശക്തമാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. യോഗത്തിൽ മൈക്രോ കണ്ടെയ്‌ൻമെൻറ് നല്ല രീതിയിൽ നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ശക്തമാക്കുകയും ചെയ്യും.