മുസ്ലിംലീഗില്‍ വരുന്ന വമ്പന്‍ മാറ്റങ്ങള്‍ ഇങ്ങിനെ…

News

മലപ്പുറം: മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടി ഇനി വരാന്‍ പോകുന്നത് വമ്പന്‍മാറ്റങ്ങളാണ്. ഇതു സംബന്ധിച്ച മുസ്ലിംലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയുടെ നയരേഖ ‘മറുപുറം കേരളക്ക് ലഭിച്ചു’.
നയരേഖയില്‍ പറയുന്ന ഓരോ കാര്യങ്ങളും വലിയ മാറ്റങ്ങളും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതുമാണ്.

പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനും പാര്‍ട്ടിക്ക് അനുകൂലമായ വാര്‍ത്തകളെ പരമാവധി പ്രചരിപ്പിക്കുന്നതിനും മുസ്്‌ലിം ലീഗ് പ്രത്യേക സമിതി രൂപീകരിക്കും.കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗീകരിച്ച നയരേഖയിലേക്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്താമാധ്യമങ്ങളില്‍ പാര്‍ട്ടിയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും യഥാസമയം പ്രതികരണങ്ങള്‍ നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രൊഫഷണലുകള്‍ അടങ്ങിയ മീഡിയ വിംഗ് ഉണ്ടാക്കുമെന്ന് നയരേഖ വ്യക്തമാക്കുന്നു.

മുസ്ലിംലീഗ് നയരേഖയുടെ ഒന്നാംപേജ്‌

ചാനല്‍ ചര്‍ച്ചകള്‍ക്കായി മീഡിയ പാനല്‍ രൂപീകരിക്കും.സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രമായാണ് ഇത് ആസൂത്രണം ചെയ്യുക.ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ഡാറ്റകള്‍ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് സജ്ജമാക്കിയ മീഡിയ റൂം കൂടുതല്‍ കാര്യക്ഷമാക്കുകയും ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ഉണ്ടാക്കുകയും ചെയ്യും.ഈ മേഖലയില്‍ സംഘടനയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുമായി ആശയ വിനിമയം നട്തും.പാര്‍ട്ടിക്ക് എതിരെ വരുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് സംവിധാനമൊരുക്കും.അനുകൂല വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുന്നതിന് മീഡിയ വിംഗ് ശ്രദ്ധിക്കണമെന്നും നയരേഖ നിര്‍ദേശിക്കുന്നു.പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ യഥാസമയം മീഡിയ വിംഗിന് കൈമാറണമെന്നും നയരേഖ ആവശ്യപ്പെടുന്നുണ്ട്.

ശക്തമായ സോഷ്യല്‍മീഡിയ വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങും.പാര്‍ട്ടിക്ക് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ലൈവിനെ കൂടുതല്‍ ശക്തമാപ്പെടുത്താനും ഇതിനെ കമ്പനിയാക്കി മാറ്റുന്നതിനും നടപടികളുണ്ടാകും.സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ സോഷ്യല്‍മീഡിയ വഴി പാര്‍ട്ടിയുടെ പ്രചാരണം ശക്തിപ്പെടുത്താനും നയരേഖയില്‍ നിര്‍ദേശമുണ്ട്.
പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങളും നിര്‌ദേശിക്കുന്നുണ്ട്.പത്രത്തിന്റെ ആധുനിക വല്‍ക്കരണത്തിന് ശ്രമങ്ങള്‍ നടത്തും.പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ ചന്ദ്രികയുടെ പ്രസിദ്ധീകരണം മാറ്റുന്നതിന് മാനേജ്്‌മെന്റും എഡിറ്റോറിയലും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്.

മുസ്ലിംലീഗ് നയരേഖയില്‍നിന്ന്‌

അതേ സമയം പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനും പാര്‍ട്ടിക്ക് അനുകൂലമായ വാര്‍ത്തകളെ പരമാവധി പ്രചരിപ്പിക്കുന്നതിനും മുസ്്‌ലിം ലീഗ് പ്രത്യേക സമിതി രൂപീകരിക്കും.
വാര്‍ത്താമാധ്യമങ്ങളില്‍ പാര്‍ട്ടിയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും യഥാസമയം പ്രതികരണങ്ങള്‍ നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രൊഫഷണലുകള്‍ അടങ്ങിയ മീഡിയ വിംഗ് ഉണ്ടാക്കുമെന്ന് നയരേഖ വ്യക്തമാക്കുന്നു.ചാനല്‍ ചര്‍ച്ചകള്‍ക്കായി മീഡിയ പാനല്‍ രൂപീകരിക്കും.സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രമായാണ് ഇത് ആസൂത്രണം ചെയ്യുക.ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ഡാറ്റകള്‍ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.

മുസ്ലിംലീഗ് നയരേഖയില്‍നിന്ന്‌

പാര്‍ട്ടി ആസ്ഥാനത്ത് സജ്ജമാക്കിയ മീഡിയ റൂം കൂടുതല്‍ കാര്യക്ഷമാക്കുകയും ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ഉണ്ടാക്കുകയും ചെയ്യും.ഈ മേഖലയില്‍ സംഘടനയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുമായി ആശയ വിനിമയം നട്തും.പാര്‍ട്ടിക്ക് എതിരെ വരുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് സംവിധാനമൊരുക്കും.അനുകൂല വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുന്നതിന് മീഡിയ വിംഗ് ശ്രദ്ധിക്കണമെന്നും നയരേഖ നിര്‍ദേശിക്കുന്നു.പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ യഥാസമയം മീഡിയ വിംഗിന് കൈമാറണമെന്നും നയരേഖ ആവശ്യപ്പെടുന്നുണ്ട്.

മുസ്ലിംലീഗ് നയരേഖയില്‍നിന്ന്‌

ശക്തമായ സോഷ്യല്‍മീഡിയ വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങും.പാര്‍ട്ടിക്ക് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ലൈവിനെ കൂടുതല്‍ ശക്തമാപ്പെടുത്താനും ഇതിനെ കമ്പനിയാക്കി മാറ്റുന്നതിനും നടപടികളുണ്ടാകും.സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ സോഷ്യല്‍മീഡിയ വഴി പാര്‍ട്ടിയുടെ പ്രചാരണം ശക്തിപ്പെടുത്താനും നയരേഖയില്‍ നിര്‍ദേശമുണ്ട്.
പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് പ്രത്യേക പ്രവര്‍ത്തനങ്ങളും നിര്‌ദേശിക്കുന്നുണ്ട്.പത്രത്തിന്റെ ആധുനിക വല്‍ക്കരണത്തിന് ശ്രമങ്ങള്‍ നടത്തും.പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ ചന്ദ്രികയുടെ പ്രസിദ്ധീകരണം മാറ്റുന്നതിന് മാനേജ്്‌മെന്റും എഡിറ്റോറിയലും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്.

മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍കാലികമായെങ്കിലും പി.എം.എ സലാമിന് നല്‍കിയതോടെ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളെ ഒരു പരിധി വരെ തടയിടാന്‍ മുസ്്‌ലിം ലീഗിന് കഴിഞ്ഞിട്ടുണ്ട്.തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ വിലയിരുത്താന്‍ മുസ്്‌ലിം ലീഗ് കാര്യമായൊരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ലെന്നതാണ് വസ്തുത.തെരഞ്ഞെുടുപ്പ് വിഷയത്തേക്കാള്‍ ഗൗരവമായ പല പ്രശ്്‌നങ്ങളെയും നേതൃത്വത്തിന് അതിനിടയില്‍ നേരിടേണ്ടി വന്നു.ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രശ്്‌നങ്ങള്‍,ഹരിതയിലെ പെണ്‍കുട്ടികള്‍ ഉയര്‍ത്തിയ വിവാദം,പ്രധാന പോഷക സംഘടനയായ കെ.എം.സി.സിയിലെ പ്രശ്്‌നങ്ങള്‍,എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങി സംഘടനയുടെ കെട്ടുറപ്പിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന വിവാദങ്ങളാണ് ഏതാനും മാസങ്ങളായി ഉയരുന്നത്.

ഇതിനിടയില്‍, കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അംഗീകരിച്ച സംഘടനാ നയ രേഖ മുസ്്‌ലിം ലീഗിന്റെ വരുംനാളുകളിലെ രാഷ്ട്രീയ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കുന്ന ഒന്നാണ്.അടുത്ത കാലത്തായി പാര്‍ട്ടിക്കെതിരെ ഉണ്ടായ ആരോണങ്ങളെയും സംഘടനക്കുള്ളിലെ പ്രശ്്‌നങ്ങളെയും വ്യക്തമായി അഭിസംബോധന ചെയ്യുന്നതാണ് ഈ നയരേഖ എന്നതാണ് പ്രധാനം.തെരഞ്ഞെടുപ്പ് വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാള്‍ സംഘടനയെ ശക്തപ്പെടുത്തലാണ് ഇന്നത്തെ ആവശ്യമെന്ന് നയരേഖയുടെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ സമിതികള്‍ രൂപീകരിച്ച് അന്വേഷണങ്ങള്‍ ആരംഭിക്കാനും അതോടൊപ്പം മുസ്്‌ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്.

മുസ്ലിംലീഗ് നയരേഖയില്‍നിന്ന്‌

സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, വൈഞ്ജാനിക, സാംസ്‌കാരിക, സാമ്പത്തിക വളര്‍ച്ചയുടെ ആധാരം സമുദായ ഐക്യവും രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയുള്ള അധികാര പങ്കാളിത്തവുമാണെന്ന് പറഞ്ഞു തുടങ്ങുന്ന നയരേഖ ന്യുനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തില്‍ അധിഷ്ടിതമായ പ്രത്യയശാസ്ത്രത്തിന്റെ കരുത്താണ് പാര്‍ട്ടിയുടെ അതിജീവനം സാധ്യമാക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.അതോടൊപ്പം ബുദ്ധിപരമായ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാര്‍ട്ടി തിരിച്ചറിയുന്നു.പാര്‍ട്ടിയുടെ ആശയങ്ങളെ വളര്‍ത്തുന്നതിനും വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനുമായി ഒരു തിങ്ക് ടാങ്ക് രൂപീകരിക്കുകയെന്ന ആശയം ഇതിന്റെ ഭാഗമാണ്.പാര്‍ട്ടി പത്രമായ ചന്ദ്രികയിലെ പ്രശ്്‌നങ്ങളെ മറച്ചു വക്കുന്ന നയരേഖ ചന്ദ്രികയെ മുസ്്‌ലിം ലീഗിന്റെ വളര്‍ച്ചക്ക് ഏത് രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന ചര്‍ച്ചയാണ് മുന്നോട്ടു വെക്കുന്നത്.

സോഷ്യല്‍മീഡിയയുടെ പുതിയ കാലത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പരസ്യപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ മുസ്്‌ലിം ലീഗിന് കഴിയേണ്ടതുണ്ട്.ഇതിനായി മീഡിയ ആന്റ് സോഷ്യല്‍മീഡിയ മാനേജ്്‌മെന്റ് ശക്തപ്പെടുത്താനും പാര്‍ട്ടി ആലോചിക്കുന്നു.പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ തീരദേശങ്ങളില്‍ ഇടപെടലുകള്‍ വര്‍ധിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും നയരേഖ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.
മുസ്്‌ലിം ലീഗിന് അടുത്ത കാലങ്ങളില്‍ ഏറ്റവുമധികം തലവേദനയുണ്ടാക്കിയ പോഷക സംഘടനകളാണ് എം.എസ്.എഫ് ഹരിതയും കെ.എം.സി.സിയും.എം.എസ്.എഫിലെ പുരുഷ നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി്‌യെന്ന ഹരിത നേതാക്കളുടെ പരസ്യമായ ആരോപണം പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്.ഗ്രൂപ്പിസം മൂലം പ്രശ്്‌നങ്ങള്‍ ഉടലെടുത്ത കെ.എം.സി.സിയെ നിയന്ത്രിക്കുന്നതും മുസ്്‌ലിം ലീഗ് നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുന്നു.പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും അച്ചക്കവും കൊണ്ടു വരുന്നതിനുള്ള നിര്‍ദേശങ്ങളും നയരേഖ മുന്നോട്ടു വെച്ചിട്ടുണ്ട്.ഹരിതയുടെ സംസ്ഥാന,ജില്ലാ കമ്മിറ്റികള്‍ മരവിപ്പിക്കുന്നതിനുള്ള നീക്കം പാര്‍ട്ടി നടത്തുന്നുണ്ട്.പോഷക സംഘടനകളില്‍ സ്ത്രീകള്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള നിര്‍ദേശം പ്രശ്്‌നങ്ങളെ ഒരു പരിധി വരെ പരിഹരിക്കാന്‍ ഉതകുന്നതാണ്.

മതന്യുന പക്ഷങ്ങളുടെ പ്രശ്്‌നങ്ങളില്‍ കൂടുതല്‍ സജീവമായി പാര്‍ട്ടി ഇടപെടണമെന്ന നിര്‍ദേശം നയരേഖയിലുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ് സംസ്ഥാനത്ത് നിര്‍ത്തലാക്കിയത് പാര്‍ട്ടിയുടെ ഇടപെടല്‍ ദുര്‍ബലപ്പെട്ടതു കൊണ്ടാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ദേശീയ തലത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഓരോ മതവിഭാഗങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തിക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ ആവശ്യമായതും യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളുന്നതുമായ നയരേഖയാണ് മുസ്്‌ലിം ലീഗ് മുന്നോട്ടു വെക്കുന്നത്.സമുദായ ശാക്തീകരണത്തിന് പുറമെ സ്ത്രീ ശാക്തീകരണം,പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിലേക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനും വ്യാപിപ്പിക്കണമെന്ന നിര്‍ദേശമാണ് നയരേഖയിലുള്ളത്.ഇനിയുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ടാകണമെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം ആവശ്യമാണെന്ന സൂചനകള്‍ മുസ്്‌ലിം ലീഗിന്റെ സംഘടനാ നയരേഖ നല്‍കുന്നുണ്ട്.കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ കാത്തു നിന്നാല്‍ സ്വന്തം കാല്‍ചുവട്ടിലുള്ള മണ്ണ് ഒലിച്ചു പോകുമെന്ന സത്യം മുസ്്‌ലിം ലീഗ് നേതൃത്വം മനസിലാക്കേണ്ടി വരും.നയരേഖയിലെ നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നത് പാര്‍ട്ടിയുടെ തുടര്‍ന്നുള്ള വളര്‍ച്ചയില്‍ പ്രധാന ഘടകമാകും.