ലോട്ടറിയടിച്ചിട്ടും സമ്മാനം കൈപറ്റാതെ കുറെ പേർ അഞ്ചുവർഷത്തിനിടെ സർക്കാരിന്റെ ഖജനാവിലേക്ക് വന്നത് 291 കോടി

Keralam News

കൊച്ചി : കേരള സർക്കാരിന്റെ ലോട്ടറിയടിച്ചിട്ടും സമ്മാനം കൈപ്പറ്റാൻ പലരും വരാത്തത് സർക്കാറിന് ഗുണകരമാവുന്നു. വിജയികള്‍ എത്താത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 291 കോടി രൂപയാണ് കേരള സർക്കാരിന്റെ ഖജനാവിലേക്ക് വന്നത്. എം.കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കാര്യങ്ങൾ പരാമർശിച്ചത്.

2011-12 മുതല്‍ 2021 മേയ് വരെ ലോട്ടറി വിറ്റിട്ട് സര്‍ക്കാറിനുണ്ടായ ലാഭം 12,630 കോടി രൂപയാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 5142 .96 കോടി രൂപയാണ് ലാഭമുണ്ടായത്. ഒന്നാം പിണറായി സര്‍ക്കാറിനുണ്ടായ ലാഭം 7487.7 കോടിയുമാണ്.

12 ലോട്ടറികളാണ് വില്‍പ്പനയ്ക്കുള്ളത്. അതിൽ ആറെണ്ണം ബംബറും ആറെണ്ണം പ്രതിവാരം നറുക്കെടുക്കുന്നതുമാണ്.