അശ്ലീലമായത് ഒഴുവാക്കണം: ട്വിറ്റെറിനതിരെ ദേശീയ വനിത കമ്മിഷൻ

Breaking News

ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളവെയിൽ അടങ്ങിയിരിക്കുന്ന അശ്ലീലമായതൊക്കെ ഒഴുവാക്കാൻ ട്വിറ്ററിനോട് വനിതാ കമ്മിഷന്റെ നിർദ്ദേശം. ഇത് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ രേഖ ശർമ ട്വിറ്റർ ഇന്ത്യാ മേധാവിക്ക് കത്തയച്ചു. ഇത് സംബന്ധിച്ച വിവരങ്ങളും കൈമാറിയിട്ടുണ്ട്.

പങ്കുവച്ചിരിക്കുന്ന വീഡിയോ ഡിലീറ്റ് ചെയ്യാൻ ഏഴ് ദിവസമാണ് കമ്മിഷൻ നൽകിയിരിക്കുന്നത്. വിഷയത്തില്‍ കമ്പനി എടുത്ത നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ 10 ദിവസത്തിനകം മറുപടി നല്‍കാനും ട്വിറ്ററിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ട്വിറ്റെറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്‌ ഡൽഹി പോലീസ് കമ്മിഷനർക്കും കത്തയച്ചിട്ടുണ്ട്. മുൻപും ട്വിറ്റെറിനെതിരെ പരാതികൾ ലഭിച്ച അടിസ്ഥാനത്തിൽ ട്വിറ്ററിനോട് നടപടി എടുക്കാൻ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.