ഉടുമ്പ് ബോളിവുഡിലേക്ക്

Breaking News

കണ്ണൻ താമരാക്കുളം സംവിധാനം ചെയ്ത ഉടുമ്പ് ഹിന്ദി റീമേക്കിന്‌ ഒരുങ്ങുന്നു. ചിത്രത്തിന്റെ മുൻപ് മാരുതി ട്രേഡിങ് കമ്പനിയും ഷൈൻ മ്യൂസിക്കും ചേർന്നാണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.

കണ്ണൻ താമരക്കുളം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.ഇതാദ്യമായാണ് ഒരു മലയാള സിനിമ റിലീസിന് മുൻപ് മൊഴിമാറ്റം ചെയ്യുന്നത്.

ചിത്രത്തിന്റെ മലയാളയത്തിൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാര്‍. ചിത്രത്തിന്റെ തിരക്കഥ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. ഒരു ത്രില്ലെർ സിനിമയാണ് ഉടുമ്പ്.