നദിയുടെ ആഴങ്ങളിൽ നിന്നും നൂറ്റാണ്ടു മുമ്പെഴുതിയ സന്ദേശമടങ്ങിയ ബോട്ടിൽ കണ്ടെത്തി

News

ഒരു നൂറ്റാണ്ടുകൾക്ക് മുമ്പെഴുതിയ സന്ദേശമടങ്ങുന്ന ബോട്ടിൽ നദിയുടെ ആഴങ്ങളിൽ നിന്നും കണ്ടെത്തി. തികച്ചും അവിശ്വസനീയമാണ് ഈ സംഭവം. എന്നാൽ സ്കൂബ ഡെയ്‌വർ ആയ ജെന്നിഫർ ഡോക്കർ എന്ന യുവതിയാണ് നദിയുടെ അടിത്തട്ടിൽ നിന്നും ഇത് കണ്ടെത്തിയത്. 1926 ൽ എഴുതിയ സന്ദേശം പച്ച ബോട്ടിലിനകത്ത് ഇട്ട രീതിയിലായിരുന്നു.

ഈ ബോട്ടിലെ കണ്ടുകിട്ടുന്നവർ ഇതിലുള്ള പേപ്പർ മിഷിഗണിലെ ജോർജ് മോറോ ചെബോയ്ഗാനിന് തിരിച്ചു നൽകുക. ഒപ്പം ഇതെവിടെ നിന്നാണ് ലഭിച്ചുവെന്നും പറയുക. എന്നായിരുന്നു ബോട്ടിലിനകത്ത് എഴുതിയിരുന്ന പേജിലെ സന്ദേശം. യുഎസിലെ മിഷിഗൺ നദിയിൽ നിന്നുമാണ് ബോട്ടിലെ കണ്ടെത്തിയിട്ടുള്ളത്.

കണ്ടെടുത്ത ബോട്ടിലിന്റെയും സന്ദേശത്തിന്റെയും ചിത്രങ്ങൾ ജെന്നിഫർ ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടർന്ന് ആളുകൾ പോസ്റ്റ് ഷെയർ ചെയ്തതോടുകൂടി സംഭവം വൈറലായി. ജെന്നിഫർ നദിയിൽ നിന്നും ബോട്ടിലെ കണ്ടെത്തുന്നത് ജൂൺ പതിനെട്ടിനായിരുന്നു. ജൂൺ 20 നു മിഷേൽ പ്രിവ്യു എന്ന 74 കാരി ഇത് തന്റെ അച്ഛന്റെ കയ്യക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് ജെനിഫറിനെ കാണാനെത്തി. മറ്റൊരാളിൽ നിന്നും വിവരങ്ങൾ അറിഞ്ഞാണ് അവരവിടെ എത്തിയത്. അച്ഛന്റെ പിറന്നാൾ മാസമായ നവംബറിലാണ് അച്ഛൻ ഈ സന്ദേശം കടലിൽ ഇട്ടത്.