വളർത്തുമൃഗങ്ങളോട് ക്രൂരത. കുട്ടികളടക്കം 3 പേർ പിടിയിൽ

News

കൊടും ക്രൂരതയ്ക്ക് നമ്മുടെ സംസ്ഥാനം വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. വള്ളത്തിൽ ചൂണ്ടയിൽ കോർത്ത് വളർത്തുനായയെ അടിച്ചു കൊന്നു. തിരുവനന്തപുരം അടിമലത്തുരയിലാണ് സംഭവം നടന്നത്.

കുട്ടികളടക്കം പേരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ലാബ്രഡോര്‍ ഇനത്തിൽ പെടുന്ന നായയോടാണ് മൂന്നുപേർ ചേർന്ന് ഈ ക്രൂരത കാണിച്ചത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെയാണ് നായ.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്തിനാണ് നായയെ കൊല്ലുന്നതെന്ന് കണ്ടുനിന്നവർ വീഡിയോയി ചോദിക്കുന്നുണ്ട്. എന്നാൽ അതിനു ഉത്തരമില്ല.

താടികഷ്ണം കൊണ്ട് നായയെ ഒരു യുവാവ് തല്ലുന്നത് മറ്റൊരാൾ വീഡിയോയായി എടുക്കുകയായിരുന്നു. ശേഷം ചത്ത നായയെ അവർ കടലിലേറിയുകയും ചെയ്തു.