കോവിഡിനിടയിൽ പിടിമുറുക്കി ഡെങ്കിപ്പനി;ഈ മാസം ചികിത്സ തേടിയത് 196 പേർ

Breaking News

കോവിഡിനിടയിൽ ജില്ലയെ ഡെങ്കിപ്പനി വരിഞ്ഞു മുറുക്കുന്നു.മണ്‍സൂണ്‍ വരവറിയിച്ചതോടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് 196 പേരാണ്.ഇതില്‍ 15 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ ഒരുമാസത്തിനിടെ 10,​206 പേര്‍ക്കാണ് വൈറല്‍ പനി ബാധിച്ചത്. ദിവസം ശരാശരി 400ന് മുകളില്‍ പേ‌ര്‍ക്ക് പനി ബാധിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ഡെങ്കി രോഗ വ്യാപന സാദ്ധ്യത ,സംബന്ധിച്ചും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട് . ഇടവിട്ടുള്ള മഴയും വെയിലും ഡെങ്കി കൊതുകളുടെ വളര്‍ച്ചയ്ക്കും രോഗവ്യാപനത്തിനും അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്.കൊവിഡിന് സമാനമായ പല ലക്ഷണങ്ങളും ഡെങ്കിക്കുണ്ട്. കൊവിഡ് സാഹചര്യത്തില്‍ സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ആശങ്കയെന്നും ആരോഗ്യവകുപ്പ് പറയുന്നു.