ഇൻ കാർ ഡൈനിങ്;ഇനി മുതൽ കാറിനകത്തേക്കും ഭക്ഷണമെത്തും

Breaking News

കെടിഡിസി ഹോട്ടലുകളിൽ എത്തിയാൽ കാറുകളിൽ ഇരുന്ന് ഇനി ഭക്ഷണം കഴിക്കാം. ആദ്യ ഘട്ടത്തിൽ കേരളത്തിലെ നാല് കെ.റ്റി.ഡി.സി. ഹോട്ടലുകളിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര-പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഹോട്ടലിനുള്ളിലിരുന്ന് ആഹാരം കഴിക്കാൻ ജനങ്ങൾ കാട്ടുന്ന ആശങ്ക പരിഹരിക്കുന്നതിനായാണ് ‘ഇൻ കാർ ഡൈനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്.കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.