മലപ്പുറത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

Breaking Keralam Local

മലപ്പുറം: മലപ്പുറത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിന്റെ മകള്‍ അന്‍ഷിദ (16) ആണ് മരിച്ചത്. വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.

ഇന്ന്‌ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അന്‍ഷിദയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ് ഐ ടിപി മുസ്തഫ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കി. മാതാവ് : സീനത്ത്. സഹോദരി : ഷാനിദ.