കുന്നംകുളം നഗരസഭാ യോഗത്തിൽ ബിജെപി-സിപിഐഎം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടൽ

Keralam News

തൃശൂർ: കുന്നംകുളം നഗരസഭാ യോഗത്തിൽ ബിജെപി-സിപിഐഎം കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടൽ. ബിജെപി കൗൺസിലർമാർ നഗരസഭാ അധ്യക്ഷയെ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. അടിയന്തര പ്രമേയത്തിനായി ചെയർപേഴ്സൺ അനുമതി നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷം അത് എതിർക്കുകയും തുടർന്ന് യോഗത്തിലെ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ലാവുകയുമായിരുന്നു.

ഏറ്റുമുട്ടലിനിടെ വനിതാ കൗൺസിലർ ബോധരഹിതയാവുകയും ചെയ്തു. കുന്നംകുളം നഗരസഭ ഭരിക്കുന്നത് സിപിഎം ആണ്. പതിനാലു ദിവസം മുമ്പെങ്കിലും അടിയന്തര പ്രമേയത്തിനായുള്ള അനുമതി വാങ്ങണമെന്നും പക്ഷെ സിപിഐഎം കൗൺസിലർമാർ അനുമതി ചോദിക്കാതെ തന്നെ ചെയർപേഴ്സൺ അനുമതി നൽകുകയുമായിരുന്നു. അതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് യോഗം പിരിച്ച് വിടുന്നതായി ചെയർപേഴ്സൺ അറിയിച്ചു. കോവിദഃ മാനദണ്ഡങ്ങൾ മറന്നായിരുന്നു സംഘർഷം.