അട്ടപ്പാടി മധു കൊലക്കേസ് ; പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായി കാണുന്നെന്ന് നിയമ മന്ത്രി പി രാജീവ്

Crime Keralam News

അട്ടപ്പാടി :അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായി കാണുന്നെന്ന് നിയമ മന്ത്രി പി രാജീവ് . കേസിന്റെ തുടർ നടപടികൾക്ക് തടസ്സപ്പെടാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു . പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല.പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് നയം. കേസിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.