രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു ; ഒമിക്രോൺ വ്യാപനത്തിൽ കേരളം നാലാമത്

Health Keralam News

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്കാണെന്ന് ഔദ്യോ​ഗിക കണക്ക് റിപ്പോർട് ചെയ്തിട്ടുണ്ട് . പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്.

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.