കോഡൂര്‍ പഞ്ചായത്തില്‍നിന്നും റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിനായി വ്യാജ ഒപ്പിട്ടു അപേക്ഷ നല്‍കി. വ്യാജരേഖ നിര്‍മ്മിച്ച പ്രതി അറസ്റ്റില്‍

Breaking Local News

മലപ്പുറം: വ്യാജ അപേക്ഷ സമര്‍പ്പിച്ച് കോഡൂര്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഉമ്മത്തൂര്‍ വില്ലന്‍തെങ്കോത്ത് അബ്ദുല്‍ ഗഫൂറിനെ(57)യാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. കോഡൂര്‍ സ്വദേശി ജലീലിന്റെ വ്യാജ ഒപ്പിട്ട് അയാളുടെ പേരില്‍ അപേക്ഷ സമര്‍പ്പിച്ചാണ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പ്രതിയെ തെളിവെടുപ്പ് നടത്തിയ ശേഷം നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.