മോഷണശ്രമം – ഒരാൾ പിടിയിൽ

Crime Local News

പരപ്പനങ്ങാടി:മോഷണശ്രമം.ചൊവ്വാഴ്ച്ച രാത്രി പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തിന്റെ ഓഫീസ് മുറിയും മേശയും കുത്തി തുറന്നു കളവു നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ജുറൈജ് (26) വള്ളിക്കാടൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജുറൈജിന് വേങ്ങര സ്റ്റേഷനിൽ 2017 കാലഘട്ടങ്ങളിൽ രണ്ട് ക്ഷേത്ര മോഷണ കേസുകളും കണ്ണൂർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു കളവ് കേസും നിലവിലുണ്ട്.പോലീസ് ഇൻസ്‌പെക്ടർ ജിനേഷ്. കെ. ജെ, സബ് ഇൻസ്‌പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർ സിന്ധുജ, അനീഷ് പീറ്റർ സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്