അമ്പലവയലില്‍ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവിനായി തെരച്ചില്‍

Crime Local News

വയനാട്: അമ്പലവയലില്‍ ഭാര്യയ്ക്കും മകൾക്കും നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തി. പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭർത്താവ് സനലാണ് ആക്രമണം നടത്തിയത്. ഇയാൾ ഒളിവിലാണ്.

അമ്പവയല്‍ ഫാന്‍റം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. നിജതയും 12 വയസുകാരിയായ മകൾ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്.

കുടുംബ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സനൽ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതിക്കായി വ്യാപക തിരച്ചിൽ തുടങ്ങി