തലസ്ഥാനത്ത് നാലംഗ സംഘം വീടുകളിൽ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കി

Crime Local News

തിരുവനന്തപുരം : പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘം വീടുകളിൽ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കിയത്.

മംഗലപുരം സ്വർണ കവർച്ച കേസിലെ പ്രതിയാണ് അക്രമണമഴിച്ചുവിട്ട ഷാനു. ഈ കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും വീണ്ടും ആക്രമണം നടത്തിയത്.