പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ

Crime Keralam News

ചാവക്കാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ഒരുമനയൂര്‍ നാലകത്ത് ഖാദറി (72)നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഈ കേസിലെ മറ്റുപ്രതികൾ മുന്നേതന്നെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ ഖാദർ ഒളിവിൽ പോവുകയും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എസ്.ഐ. സുനു, എ.എസ്.ഐ.മാരായ സജിത്ത്, ബിന്ദുരാജ്, സി.പി.ഒ.മാരായ എസ്. ശരത്ത്, കെ. ആശിഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.