മെഹ്ഫില്‍ മാപ്പിളകലാ അക്കാദമിക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുവാനുള്ള അംഗീകാരം ലഭിച്ചു

Local News

മലപ്പുറം : മാപ്പിള കലകളുടെ പ്രോത്സാഹനവും സംരക്ഷണവും ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ നേരിട്ട് നടത്തുന്ന മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുടെ മാപ്പിള ആര്‍ട്‌സ് കോഴ്‌സുകളായ മാപ്പിളപ്പാട്ട് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുവാനുള്ള അംഗീകാരം മലപ്പുറം മെഹ്ഫില്‍ മാപ്പിളകലാ അക്കാദമിക്ക് ലഭിച്ചു. കൊണ്ടോട്ടിയില്‍ നടന്ന ചടങ്ങില്‍ മോയിന്‍ കുട്ടി അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരലി സര്‍ട്ടിഫിക്കറ്റ് ഹനീഫ് രാജാജിക്ക് നല്‍കി. ബഷീര്‍ ചുങ്കത്തറ, സിനിമ സംവിധായകന്‍ അമ്പിളി, അനില്‍ മങ്കട, ഹമീദ് എം, ഹമീദ് മാസ്റ്റര്‍ കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.സര്‍ട്ടിഫിക്കറ്റ് ഹനീഫ് രാജാജിക്ക് നല്‍കുന്നു