കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ്ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം.വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്

Local News

മലപ്പുറം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം. വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഒരാള്‍ക്ക് പേര്‍ക്ക് പരിക്ക്. വളാഞ്ചേരി കാവുംപുറത്താണു സംഭവം. ദേശീയപാത കാവുംപുറത്ത് എട്ടുമണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്സ് കെ എസ് ആര്‍ ടി സി ബസ്സ് നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.ആംബുലന്‍സില്‍ രോഗി ഇല്ലാത്തത് വന്‍ അപകടം ഒഴിവാക്കി.അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അബൂബക്കറിന് പരിക്കേറ്റു.പരിക്കേറ്റ അബൂബക്കറിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെ എസ് ആര്‍ ടി സിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണു പരാതി. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനെയാണു സംഭവം.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ടുവരികയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍വ്യക്തമാണ്. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.