കോഴിക്കോട് എയർ കാർഗോ കോംപ്ലക്സ് വഴിറൈസ് കുക്കർ, എയർ ഫ്രയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം പിടിച്ചു.

Keralam News

മലപ്പുറം :കോഴിക്കോട്എയർപോർട്ട് എയർ കാർഗോ അൺ അക്കമ്പനീഡ് ബാഗേജ് വഴി കടത്താൻ ശ്രമിച്ച ഏകദേശം 2.55 കോടി രൂപ വിലയുള്ള 4.65 കിലോ വരുന്ന സ്വർണ്ണം രണ്ടു യാത്രക്കാരിൽ നിന്നും എയർ കാർഗോ വിഭാഗം കസ്റ്റംസ് പിടിച്ചെടുത്തു. കാപ്പാട് സ്വദേശിയായ ഇസ്മയിൽ കണ്ണൻചേരിക്കണ്ടി എന്നയാളിന്റെ ബാഗേജിൽ നിന്നും 2324 ഗ്രാം സ്വർണ്ണം ക്രൗൺ എന്ന പേരിലുള്ള റൈസ് കുക്കറിന്റെ ഉള്ളിലും ഉരുളക്കിഴങ്ങ് പൊരിക്കാൻ ഉപയോഗിക്കുന്ന AIRETE എന്ന പേരിലുള്ള എയർ ഫ്രൈയറിന്റെ ഉള്ളിലും ഒളിപ്പിച്ച രീതിയിലാണ് സ്വർണ്ണം കണ്ടെത്തിയത്.

മറ്റൊരു കേസിൽ അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് നാനത്ത് എന്ന യാത്രക്കാരൻ അയച്ച ബാഗേജിലുണ്ടായിരുന്ന ജ്യൂസ് മേക്കറിൽ നിന്നും റൈസ് കുക്കറിൽ നിന്നും ഫാനിൽ നിന്നും ആയി 2326 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

രണ്ടു കേസിലും സ്വർണ്ണം കേരളത്തിനു പുറത്തുള്ള ആളുകൾക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഈ കേസുകളിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചു.
ഡെപ്യൂട്ടി കമ്മിഷണർ ശ്രീ ജെ ആനന്ദകുമാർ , സുപ്രണ്ട് ശ്രീ പി വി പ്രവീൺ ,
ഇൻസ്‌പെക്ടർമാരായ മനീഷ് കെ ആർ, ആദിത്യൻ എ എം ,
ഹെഡ് ഹവിൽദാർമാരായ സാബു എം ജെ ,
കമറുദ്ദിൻ , ശാന്തകുമാരി എന്നിവരാണ് സ്വർണം പിടികൂടിയത്