വീടിന്റെ ജനലഴികൾക്ക് ഇടയിൽ കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നി രക്ഷാസേന

Local News

മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിൽ പടപ്പറമ്പിൽ വീടിന്റെ കോണിപ്പടിയിലെ ജനൽ അഴികൾക്കും ഗ്ലാസ്സിനുമിടയിൽ പതിനഞ്ചു മണിക്കൂറോളം കുടുങ്ങി കിടന്ന പൂച്ചയെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.പടപ്പറമ്പ് പുള്ളാട്ട് വീട്ടിൽ മുജീബിന്റെ വീട്ടിൽ ഞായർ രാത്രിയോടെ ആണ് പൂച്ച കുടുങ്ങിയത്.വീട്ടുകാർ പൂച്ചയെ രക്ഷിക്കാൻ ശ്രെമിച്ചെങ്കിലും വിഫലമായതോടെ ഇന്നലെ ഉച്ചയോടെ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു.സേന അംഗങ്ങൾ സ്ഥലത്തു എത്തുമ്പോൾ പൂച്ച അക്രമാസക്തനായ നിലയിൽ ആയിരുന്നതിനാൽ പൂച്ചയെ വേദനിപ്പിക്കാതെ രക്ഷപെടുത്തി.അകത്തു കയറിയ പൂച്ച പുറത്തു കടക്കാനുള്ള വെപ്രാളത്തിൽ ജനലഴികൾക്കും ഗ്ലാസ്സിനിമിടയിൽ കുടുങ്ങുകയായിരുന്നു.സീനിയർ ഫയർ ഓഫീസർ എം എച്ച് മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിൽ സേന അംഗങ്ങൾ ആയ പി മുഹമ്മദ്‌ ഷഫീഖ്, കെ സി മുഹമ്മദ്‌ ഫാരിസ്,വി പി നിഷാദ്,വി ബൈജു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.