കളിക്കുന്നതിനിടെ അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു

Local News

കോഴിക്കോട് : അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടുന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.