കെ.എസ്.ആർ.ടി.സിയിൽ നാളെ മുതൽ ശമ്പള വിതരണം

Keralam News

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യിൽ നാളെ മുതൽ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ലെന്നും ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

മാര്‍ച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ 48 ദിവസമായി കാത്തിരിക്കുകയാണ്. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നല്‍കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല.ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത് തൊഴിലാളി സംഘടനായായ സിഐടിയു രംഗത്തെത്തിയിരുന്നു.