സ്കൂൾ വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമം, ഒളിവിൽ പോയ മധ്യവയസ്കൻ അറസ്റ്റിൽ.

Breaking Crime Local News

നിലമ്പൂർ: സ്കൂൾ വിദ്യാർത്ഥിയായ ഒമ്പതാം ക്ലാസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. നിലമ്പൂർ പാല പറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണൻ(60) എന്നയാളെയാണ് എറണാകുളം, വടക്കൻ പറവൂരിൽ വെച്ച് നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. 6.02.23 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ പരിചയം നടിച്ച് സമീപിച്ച പ്രതി ലൈംഗീകമായി പീഢിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രദേശവാസി കാര്യമന്വേഷിച്ച് സ്ഥലത്തേക്കു വന്നതതിനാൽ പ്രതി ശ്രമം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതി ഊട്ടി, കൊയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പാർത്തുവരികയായിരുന്നു. ഇന്നലെ പ്രതി വടക്കൻ പറവൂരിലുള്ള ബന്ധുവീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിൽ പോലീസ് അവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ് എച് ഒ പി.വിഷ്ണു, ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിൻദാസ് .ടി, ജിയോ ജേക്കബ്, ശാലിനി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്