ട്യൂഷൻ കഴിഞ്ഞ് വരുന്ന പെൺകുട്ടികളെ ബൈക്കിലെത്തി കടന്നുപിടിക്കാൻ ശ്രമിച്ച 22 – കാരൻ പിടിയിൽ

Crime Local News

കോഴിക്കോട്: താമരശ്ശേരിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുറാദാബാദ് ജില്ലയിൽ ഓബ്രി എന്ന പ്രദേശത്തെ 22 വയസ്സുകാരനായ സൽമാനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. താമരശ്ശേരി പി സി മുക്കിന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടി പോലീസിലേപ്പിച്ചത്.