മമ്പുറം മഖാമില്‍ സിയാറത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.

Local News

തിരൂരങ്ങാടി : മമ്പുറം മഖാമില്‍ സിയാറത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര എസ്.എന്‍.യു.പി സ്‌കൂളിന് സമീപം കോനൂപ്പാട്ട് അലവി (72 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്യോഗത്തിന് ചികിത്സ നടത്തുന്നയാളാണ്.
ഭാര്യ: ആയിഷുമ്മു.മക്കള്‍ അബ്ദുറഊഫ്, സൈറബാനു, മുബഷിറ . മരുമക്കള്‍ : സൈതലവി (ചെറുമുക്ക്), മുഹമ്മദ് യാസിര്‍ (കുറുവട്ടശ്ശേരി), റസിയ.