ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു

Local News

പെരിന്തല്‍മണ്ണ: ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശി കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍-അമീനഷംന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ഹനാന്‍ (ഒന്നര വയസ്)കിണറ്റില്‍ വീണു മുങ്ങി മരിച്ചു. വീട്ടുമുറ്റത്തെ കിണറ്റിലാണ് വീണത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണ പോലീസ് നടപടികള്‍ സ്വീകരിച്ചു. കബറടക്കം കളപ്പാട്ടുകുഴി മഹല്ല് കബര്‍സ്ഥാനില്‍ നടത്തി. സഹോദരങ്ങള്‍: മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹാദിഫ്.