ചേളാരിയിൽ തോക്കു ചൂണ്ടി കവർച്ച കൊട്ടേഷൻ സംഘത്തിലെ ആറ് പേർ പിടിയിൽ .

Crime Local News

തേഞ്ഞിപ്പലം :ചേളാരിയിൽ ഐ ഒ സി പ്ലാന്റിനു സമീപം വെച്ച് തിരൂർ സ്വദേശികളായ യുവാക്കളെ തോക്കുചൂണ്ടി പണം കവർച്ച ചെയ്ത സംഘത്തിലെ ആറ് പേർ പോലീസ് പിടിയിലായി. കൊണ്ടോട്ടി – കാളോത്ത്, അച്ചു തൊടിയിൽ സുജിൻ എന്ന ജോ മോൻ (34),രാമനാട്ടുകര – അഴി ഞ്ഞിലം , പാറമ്മൽ ,മുള്ളൻ പറമ്പത്ത് സുജിത് എന്ന മുത്തു (26), അഴിഞ്ഞിലം പാറമ്മൽ മുള്ളൻ പറമ്പത്ത് സുജീഷ് എന്ന ചിണ്ടൻ (29)വാഴക്കാട് – കാരാട്, പുല്ലാലയിൽ സജിലേഷ് എന്ന അ പ്പു (27),രാമനാട്ടുകര – സു ബൈദ മൻസിൽ മുഹമ്മദ്ഇജാസ് എന്ന കുട്ടാപ്പി(22), കോഴിക്കോട് – പന്തീ രാങ്കാവ്, ആനത്താര പറമ്പിൽ പ്രദീപ് (38) എന്നിവരാണ് തേഞ്ഞി പ്പലം പോലീസിന്റെ വലയിലായ ത്.കഴിഞ്ഞചൊവ്വാഴ്ച വൈകിട്ട് 6.30 – ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേളാരി ഐ ഒ സി പ്ലാന്റിന് സമീപം നിന്ന യുവാക്കളെ ഓട്ടോയിൽ എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണി പ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിച്ച് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണം കവർച്ച ചെയ്യുകയായിരുന്നു.പിടിയിലായ പ്രതികൾ കോഴിക്കോട്, മലപ്പുറം ജില്ല കേ ന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്. പിടിയിലായവർക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിലായി, കൊലപാതകം, കവർച്ച, പിടിച്ചു പറി , മോഷണം ഉൾപ്പെടെ 15 ഓളം കേസുകൾ നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഇൻസ്പെക്ടർ ഓഫ് പോലീസ് ‘ എസ് ഐ പ്രദീപ്, വി വിപിൻ വിപിള്ള എന്നിവരും പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടി യത്.