സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർദ്ധനവ്

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപ കൂടിയതോടെ 4775 രൂപയാണ് ഇന്നത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38200 രൂപയാണ് വില.

ഗ്രാമിന് 30 രൂപ കൂടിയതോടെ 18 കാരറ്റ് സ്വർണത്തിന് 3945 രൂപയാണ് ഇന്നത്തെ വില. 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന്റെ വില.

റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് സ്വർണ്ണവില കുതിക്കുന്നത്.