കോഴിക്കോട് കടല തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം

Local News

ഉള്ളിയേരി : മിക്ചര്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കടല കുടുങ്ങി നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്‍റെ മകള്‍ തന്‍വിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. മിക്ച്ചർ കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിയെയാണ് മധ്യേ മരണം സംഭവിച്ചത്.

കന്നൂര് ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ നഴ്സറി വിദ്യാര്‍ത്ഥിനിയാണ് തൻവി.