തൃശ്ശൂരിൽ വൻ ലഹരിവേട്ട

Crime Local News

തൃശ്ശൂർ : വൻ ലഹരിവേട്ടയുമായി പോലീസ്. 200 ലഹരി ഗുളികകളും 3 ഗ്രാം MDMA യുമാണ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട് ചാവക്കാട് സ്വദേശി അൻഷാസ് (40), ചൂണ്ടൽ സ്വദേശി ഹാഷിം (20) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

ഇന്നലെ ചാലക്കുടിയിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.