കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

Local News Pravasi

മസ്‍കത്ത്: കോഴിക്കോട് സ്വദേശി ഒമാനില്‍ മരണപ്പെട്ടു. കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ്‌ (39) ആണ് സലാലയില്‍ ഉറക്കത്തിനിടയിൽ മരിച്ചത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന നൗഷാദ് രാവിലെ എഴുന്നേൽക്കാത്തതിനാൽ സുഹൃത്തുക്കൾ നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയില്‍ കകണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന നൗഷാദ് മുന്നേ സൗദി അറേബ്യയിലും ബഹ്റൈനിലും ജോലി ചെയ്‍തിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു.

ഭാര്യ – റഹീസ ചിരമ്പത്ത്. മക്കള്‍ – റീം സുല്‍ത്താന, സിയ മിര്‍സ.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.