പുലിക്കുട്ടികളെ തേടി മൂന്ന് തവണ വന്നിട്ടും കെണിയില്‍ കയറാതെ തള്ളപ്പുലി

Local News

പാലക്കാട്: ഉമ്മിനിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ 2 പുലിക്കുട്ടികളുടെ അമ്മപ്പുലിയെ തേടിയുള്ള വനംവകുപ്പിന്റെ കാത്തിരിപ്പ് തുടരുകയാണ്. വീടിനകത്തും വീടിനോടു ചേർന്നും കൂട് നിർമ്മിച്ചിട്ടുണ്ടെങ്കിലും തള്ളപ്പുലി കെണിയിൽ കയറിയിട്ടില്ല. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്.

പുലിക്കുഞ്ഞുങ്ങൾ വനപാലകരുടെ സംരക്ഷണത്തിലാണ്. ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന ഇവയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ട് ഉള്ളിൽ പരിശോധിച്ചപ്പോഴാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം ഇന്നലെ രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിയ്ക്കും പുലി എത്തിയിട്ടുണ്ട്. ആദ്യം സ്ഥാപിച്ച കൂട്ടിനെക്കാൾ വലിപ്പമുള്ള പുലിയായത് കൊണ്ട് വലിപ്പമുള്ള പുതിയ കൂട് സ്ഥാപിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രമായതിനാല്‍ നാട്ടുകാർ ഭയത്തിലാണ്.