ട്രെ​യി​നി​ല്‍ എ.എസ്.ഐ. യുടെ മ​ര്‍​ദ​ന​മേ​റ്റ കൂത്തുപറമ്പ് സ്വദേശിയെ ക​ണ്ടെ​ത്തി

Local News

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ​ദി​വ​സം ട്രെ​യി​നി​ല്‍ പോ​ലീ​സി​ന്‍റെ ​മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി. നി​ര്‍​മ​ല​ഗി​രി പ​തി​നൊ​ന്നാം​മൈ​ല്‍ തൈ​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ല്‍ കെ. ​ഷ​മീ​​റി​നെ (45) കോ​ഴി​ക്കോ​ട് ലി​ങ്ക് റോ​ഡി​ല്‍ വ​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്.ഇ​യാ​ളെ കോ​ഴി​ക്കോ​ട് ആ​ര്‍​പി​എ​ഫ് ഓ​ഫീ​സി​ലെ​ത്തി​ച്ചു.

എ​എ​സ്‌ഐ​യു​ടെ മ​ര്‍​ദ​ന​ശേ​ഷം ഇ​യാ​ളെ വ​ട​ക​ര സ്റ്റേ​ഷ​നി​ല്‍ ഇ​റ​ക്കി​വി​ട്ടു​വെ​ന്ന് പോലീസ് പ​റ​ഞ്ഞി​രുന്നതെങ്കിലും ഷമീറിനെ കുറിച്ച് യാ​തൊ​രു വി​വ​ര​വും ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല.

മോ​ഷ​ണം, പീ​ഡ​നം, മ​ര്‍​ദ​നം തു​ട​ങ്ങി ആ​റു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്ന ഷമീർ ഒ​രു ക​ള​വ് കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.