ഒമാനിൽ ‘ലോബ്സ്റ്ററുകളെ’ കടത്തുകയായിരുന്ന വാഹനം മത്സ്യ നിയന്ത്രണ സംഘം പിടിച്ചെടുത്തു.

International News

മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി ലോബ്സ്റ്റർ കടത്തിയ വാഹനം പിടിച്ചെടുത്തു. അനുവദനീയമായ സീസണിലല്ലാതെ ലോബ്സ്റ്റർ ശേഖരിക്കുകയും കടത്തുകയും ചെയ്‍തതിനാണ് അൽ-വുസ്ത ഗവർണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘം വാഹനം പിടിച്ചെടുത്തത്. ഒമാനില്‍ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രമേ ‘ലോബ്സ്റ്ററുകളെ’ പിടിക്കാൻ ഒമാൻ കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയം അനുവദിച്ചിട്ടൊള്ളു .

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോബ്സ്റ്ററിന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ഒമാന്‍ കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയം രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ഏറെ വാണിജ്യ പ്രാധാന്യമുള്ള ലോബ്സ്റ്ററുകള്‍, ഒമാനിലെ ദോഫാർ, അൽ വുസ്‍ത, ശർഖിയ എന്നീ പ്രദേശങ്ങളിലെ കടലില്‍ നിന്നാണ് കൂടുതലും ലഭിക്കാറുള്ളത്. നേരത്തെ അശാസ്‍ത്രീയമായി നടത്തിവന്ന മത്സ്യബന്ധന രീതികൾ ഇവയുടെ വംശനാശത്തിന് കാരണമായിരുന്നു . തുടര്‍ന്ന് ഒമാൻ കാർഷിക മന്ത്രാലയം, ലോബ്സ്റ്റർ കൂടുതലായി കണ്ടുവരുന്ന മേഖലകള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുകയും, മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു .