മഞ്ഞ് പുതച്ച തബൂക്ക് കാണാൻ സന്ദര്‍ശകരുടെ തിരക്ക്

International News

റിയാദ്: അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടായ കുറവ് കാരണം സൗദി അറേബ്യയിലെ തബൂക്കിലെ മലനിരകളില്‍ മഞ്ഞുനിറഞ്ഞു. ശനിയാഴ്‍ച രാവിലെ മുതല്‍ തബൂക്ക് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള അല്‍ ലൗസ് മലനിരകളില്‍ മഞ്ഞുവീഴ്‍ച ആസ്വദിക്കാനെത്തുന്നത് നിരവധി സന്ദര്‍ശകരാണ്.

ഏതാണ്ട് പൂര്‍ണമായും മഞ്ഞ് മൂടിയ നിലയിലാണ് അല്‍ ലൗസ് മലനിരകള്‍. ശൈത്യകാലത്ത് രാജ്യത്തെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് തബൂക്ക്.