പൊന്നാനിയിലെ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി

Local News

മലപ്പുറം: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസര്‍ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടിയിരുന്നതാണ്. ഉടമ ഷഫീഖിന്റെ പരാതിയെ തുടര്‍ന്ന് ഫിഷറീസ് പട്രോൾ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചിൽ നടത്തിയെങ്കിലും മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്.

ഇന്ന് രാവിലെ കോസ്റ്റ്ഗാര്‍ഡും തീരദേശ പൊലീസും വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഹെലികോപ്ടറിലും മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.