ബെക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

News

മലപ്പുറം: മലപ്പുറം തൃപ്രങ്ങോട് ചേമ്പുംപടിയില്‍ ബീരാഞ്ചിറ റോഡില്‍ ബെക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുന്തല്ലൂര്‍ ചീരക്കുഴിയില്‍ മുസ്തഫ- റഹ്യാനത്ത് ദമ്പതികളുടെ മകന്‍ ഷിബില്‍(21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ പട്ടര്‍നടക്കാവിലെ ഡിസൈനിംഗ് സ്ഥാപനത്തില്‍ നിന്നും ജോലി കഴിഞ്ഞ് പെരുന്തല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവേ ചേമ്പുംപടിയില്‍ വച്ച് മുന്‍പില്‍ സഞ്ചരിക്കുന്ന മറ്റൊരു ബൈക്കില്‍ കൂട്ടിമുട്ടി തെറിച്ച് വീഴുകയായിരുന്നു.
അപകടത്തില്‍ പെട്ട ബൈക്ക് മാത്രം റോഡില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ വാട്ടര്‍ അതോറിറ്റി റോഡരികില്‍ ഇറക്കി വച്ച പൈപ്പ് ലൈനുകള്‍ക്ക് സമീപം രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിനെ കണ്ടെത്തി. പത്ത് മിനിറ്റോളം രക്തം വാര്‍ന്ന് കിടന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുുമോര്‍ട്ടത്തിന് ശേഷം പെരുന്തല്ലൂര്‍ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ കബറടക്കി. ഏക സഹോദരി റഹീമ ഷെറി.