യുവാവിനെ ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ നാലു പ്രതികള്‍ അറസ്റ്റില്‍

Crime Local News

കു​ന്നം​കു​ളം: യു​വാ​വി​നെ ക്രിസ്മസ് ദിനത്തിൽ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. സ്രാ​യി​ക്ക​ട​വി​ല്‍ അ​പ​ക​ട രീ​തി​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ബൈ​ക്കു​മാ​യി അ​ഭ്യാ​സം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്തതിനാണ് യുവാവിനെ പ്രതികൾ ഭീഷണിപ്പെടുത്തിയത്.

ച​ങ്ങ​രം​കു​ളം അ​യി​നി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തു വ​ള​പ്പി​ല്‍ മു​ബ​ഷീ​ര്‍ (20), അ​മ​യി​ല്‍ തെ​ക്കു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ബാ​സി​ല്‍ (22), കി​ഴി​ഞ്ഞാ​ലി​ല്‍ വീ​ട്ടി​ല്‍ ഷാ​ബി​ല്‍ (18), പ​ള്ളി​ക്ക​ര മ​ണ്ണാ​ന്‍ പ​ടി വീ​ട്ടി​ല്‍ ഫ​വാ​സ് (20) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടിയത്.

ക്രി​സ്മ​സ്​ ദി​ന​ത്തി​ല്‍ സ്രാ​യി​ക്ക​ട​വി​ല്‍ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഇ​ട​യി​ലാ​യിരുന്നു യുവാക്കളുടെ അപകടകരമായ അഭ്യാസം.

പ്രതികളെ കോടതിയില്‍ ഹാജരാക്കി.