കാത്തിരിപ്പിന് വിരാമം ; ജനുവരി 3 മുതല്‍ അങ്കണവാടികള്‍ തുറക്കും

Education Keralam News

തിരുവനന്തപുരം: ജനുവരി മൂന്നുമുതല്‍ അങ്കണവാടികള്‍ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് അറിയിച്ചു. ഇതിന് മുന്നോടിയായി ‘കുരുന്നുകള്‍ അങ്കണവാടികളിലേക്ക്’ എന്ന പേരില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

9:30 മുതല്‍ 12:30 വരെയായിരിക്കും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുക. 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്ന നിർദേശവുമുണ്ട്. രക്ഷാകര്‍ത്താക്കള്‍ അങ്കണവാടിയില്‍ പ്രവേശിക്കരുതെന്നും ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.