രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ കവരത്തി പോലീസ് കൊച്ചിയില്‍

Keralam News

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കേസില്‍ ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസിന്റെ അഞ്ചംഗ സംഘം കൊച്ചി കാക്കനാട് ഫ്‌ലാറ്റില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യല്‍. യാതൊരുവിധ മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെയാണ് സംഘം കൊച്ചിയിലെത്തിയത്.

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ചര്‍ച്ചക്കിടെ ബയോവെപ്പണ്‍ എന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് ഐഷ സുല്‍ത്താനക്കെതിരെ കേസെടുത്തത്. എന്നാല്‍ പരാമര്‍ശം മനപ്പൂര്‍വമല്ലായെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ അത് തിരുത്തിയെന്നും ഐഷ സുല്‍ത്താന പോലീസിന് മൊഴി നല്‍കിയിരുന്നു.

അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഐഷ സുല്‍ത്താന കോടതിടെ സമീപിച്ചെങ്കിലും വിസമ്മത്ക്കുകയായിരുന്നു. ഇതിനിടയില്‍ രാജ്യദ്രോഹക്കേസ് പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അത്പ്രകാരം ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസിന് മുന്നില്‍ ഹാജരാക്കുകയും രണ്ട് പ്രവശ്യം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.