മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവും പ്രതിഷേധവും പരിഗണിച്ചില്ല

Keralam News

മന്ത്രിസഭാ യോഗത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോ അതിനെതിരെയുള്ള പ്രതിഷേധങ്ങളോ പരിഗണിച്ചില്ല. കോവിഡ് നിയത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായികൾ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഈ കാര്യം പരിഗണിച്ചുകൊണ്ടു ചർച്ച നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡ് അവലോകനയോഗം നാളെ കൂടുന്നുണ്ട്. അതിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാനാണ് സാധ്യതയുള്ളത്.

കോവിഡ് അവലോകന യോഗത്തിൽ ഉണ്ടാകുന്ന അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും കാര്യത്തിൽ മുഖ്യമന്ത്രി അവസാന തീരുമാണ് എടുക്കുക. പെരുന്നാൾ ആയതിനാൽ ഇളവുകൾ കൊടുക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും തീരുമാനം ആയില്ല. ഇതിനുള്ള തീരുമാനം അവലോകന യോഗത്തിലായിരിക്കും. മാത്രമല്ല ടി.പി.ആർ നിരക്ക് നോക്കി മാത്രമേ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ പാടുള്ളു എന്നാണ് മുഖ്യമന്തിയുടെ തീരുമാനം.