പത്താം ക്ലാസുകാരനെ പ്രണയിച്ചു വിവാഹം ചെയ്തു ; അധ്യപിക്കെതിരെ പോക്സോ കേസ്

Crime India News

ചെന്നൈ : പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രണയിച്ചു വിവാഹം കഴിച്ച സ്കൂൾ അധ്യാപികയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു .അരിയല്ലൂർ നെല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 കാരനെയാണ് സ്‌കൂളിൽ ട്രെയിനിയായെത്തിയ അദ്ധ്യാപിക വിവാഹം ചെയ്തത് .ഇരു കുടുംബങ്ങളുടെയും കടുത്ത എതിർപ്പ് വകവെക്കാതെയാണ് കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും വിവാഹിതരായത്

വീട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രണ്ടുപേരും ആത്മഹത്യക്ക് ശ്രമിച്ചു .പിന്നീട് നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തിയാണ് ആശുപത്രിയിലെത്തിച്ചത് .ഇതിനു പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു .പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും , അധ്യാപികയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു .