ബിഷപ്പിന്റെ പ്രസ്താവനയെയും താലിബാന് പിന്തുണ നല്കിയവരെയും വിമർശിച്ച് മുഖ്യമന്ത്രി

Keralam News Religion

തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയെയും, താലിബാന് കേരളത്തിൽ പിന്തുണ നല്കിയവരെയും പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. മതത്തിന്റെ നിറം സാമൂഹ്യ തിന്മകൾക്കും, നന്മയുടെ മുഖം തീവ്രവാദ പ്രസ്ഥാനങ്ങൾക്കും കൊടുക്കുന്നത് സമൂഹത്തെ ഒരേ രീതിയിൽ ദുർബലപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വാതന്ത്ര്യം തന്നെ അമൃതം-ത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോമനപരമായും മതനിരപേക്ഷതയോടെയും ചിന്തിക്കാൻ ശേഷിയുള്ള ഒരു തലമുറയാണ് നമുക്ക് ആവശ്യം. മതത്തിന്റെ നിറം സാമൂഹ്യതിന്മകൾക്ക് കൊടുക്കുന്ന പ്രവണത കൂടിവരുന്നതിനാൽ അത് മുളയിലേ നുള്ളിക്കളയണം. സമൂഹത്തിനു വിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നവരെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രമായി മാറ്റരുത്. കാരണം അത് ആ തിന്മകൾക്കെതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കുകയല്ല, മറിച്ച് ജങ്ങൾക്കിടയിൽ വേർതിരിവുകൾ കൂട്ടുകയാണ് ചെയ്യുകയെന്നും അദ്ദേഹം വിശദമാക്കി.

അതുപോലെ തന്നെ നന്മയുടെ മുഖം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് കൊടുക്കുന്നതും സമൂഹത്തിന്റെ ഐക്യത്തെ ദുര്ബലപ്പെടുത്തുന്നതാണ്. ഇത്തരം പ്രസ്ഥാനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പര്യായമായൊക്കെ കാണിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയാണ് ചെയ്യുക. ജാതിക്കും മതത്തിനു എതിരെ ജീവിക്കാൻ പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ ഓർമ ദിവസം, ആളുകളെ ജാതിയെയും മതത്തെയും വിഭജിക്കാനുള്ള ആയുധമാക്കുന്ന ആളുകളെ പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.