മേല്‍ശാന്തിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; എസ്റ്റേറ്റ് മാനേജർ അറസ്റ്റിൽ

Crime Local News

ക്ഷേത്രം മേല്‍ശാന്തിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് എസ്റ്റേറ്റ് മാനേജർക്കെതിരെ പോലീസ് കേസെടുത്തു. ഈ മാസം പതിനാറാം തീയ്യതി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് ക്ഷേത്രത്തിലെ ശാന്തിക്കാരനായ യുവാവിനെ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ബംഗ്ലാവിലുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനെ പറഞ്ഞയച്ച ശേഷം പീഡിപ്പിച്ചെന്നാണ് യുവാവ് പറയുന്നത്. ഈ സംഭവം യുവാവ് ക്ഷേത്രം ഭാരവാഹികളോട് പറയുകയും, ശേഷം പെരുവന്താനം പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു.

യുവാവ് നൽകിയ മൊഴി പ്രകാരമാണ് എസ്റ്റേറ്റ് മാനേജർ ജോര്‍ജ്. പി. ജേക്കബിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പീഡന ശ്രമം നടന്നിട്ടുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും യുവാവിന് പ്രശ്നം ഉണ്ടായതിനാൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചികിത്സ തേടുകയായിരുന്നു.