പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; പ്രവാസി യുവാവ് അറസ്റ്റില്‍

Crime International News

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്‍തു . അല്‍ ഫഹാഹീലിലായിരുന്നു സംഭവം നടന്നത് . ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ ലൈറ്ററുമായി നിന്ന് തീ കൊളുത്തുമെന്ന് ഭീഷണി പെടുത്തുകയായിരുന്നു . 35 വയസുകാരനായ ഈജിപ്‍ഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ ഒപ്പം താമസിച്ചിരുന്നവരാണ് വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് അഹ്‍മദി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു .