സർവീസ് നടത്തവേ ഇലക്ട്രിക് ഓട്ടോകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു .

Keralam News

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോകൾ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ തടയുന്നതായി പരാതി. സർവീസ് നടത്തവേ യാത്രക്കാരെ ബലമായി വഴിയിലിറക്കിവിട്ടവർക്കെതിരെ ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരെല്ലാം പൊലീസിന് പരാതി കൊടുത്തു . അതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

നിലവില്‍ ഇലക്ട്രിക് ഓട്ടോകൾക്ക് സംസ്ഥാനത്തെവിടെയും പെർമിറ്റില്ലാതെ സർവീസ് നടത്താന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് വർഷത്തെ നികുതിയിളവ് സംസ്ഥാന സർക്കാറും നല്‍കിയിട്ടുണ്ട്. അതേസമയം, നഗരത്തിലോടുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് കോർപ്പറേഷന്‍ പെർമിറ്റ് നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് സിഐടിയു. എന്നാല്‍, സർവീസ് നടത്തുന്ന ആരെയും തടയണമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്‍റെ സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു.