കോഴിക്കോട് പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

Local News

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ ഇരുപത്തിമൂന്നുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ ശിശിരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.

ബാലുശ്ശേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി.

ഒരു വര്‍ഷം മുന്‍പാണ് ശിശിരയും രജീഷും വിവാഹിതരായത്.